ആനവേട്ട: വാസുവിന്റെ അടുത്ത സഹായിയായ ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍
ഇടമലയാര്‍ ആനവേട്ടക്കേസിലെ പ്രതി മരിച്ച വാസുവിന്റെ സഹായിയായ ആണ്ടിക്കുഞ്ഞ് എന്ന ജിജോയെ വനപാലകര്‍ പിടകൂടി. ഇയാള്‍ കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കേരള- കര്‍ണ്ണാടക അതിര്‍ത്തിയില്‍ വെച്ച് പിടികൂടിയത്. പിടിയിലായ എല്‍ദേസിനും വാസുവിനുമൊപ്പം ആനവേട്ടക്കേസില്‍ മുഖ്യപങ്കാളിയായിരുന്നു ഇയാള്‍.
ഒന്നാം പ്രതി കുഞ്ഞുമോന്റെ മൊഴിയനുസരിച്ച് ഐക്കരം വാസുവിന്റെ അടുത്ത സുഹൃത്താണ് പിടിയിലായ ജിജോ. ആനകളെ വെടിവെച്ച് വീഴ്‌ത്തുന്നതില്‍ മികവുള്ളയാളാണ് ഇയാള്‍. വാസുവിനൊപ്പം ആനകളെ വേട്ടയാടിയ സംഘത്തിലെ മുഖ്യ പങ്കാളിയായിരുന്നു ജിജോ. വെടിവച്ചിട്ട ആനയുടെ കൊമ്പും തേറ്റയും ആനയുടെ ശരീരത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതില്‍ വിദഗ്ധനാണ് ജിജോ. വെടിയേറ്റ ആന കാട്ടില്‍ കിലേമീറ്ററുകള്‍ അകലെയായിരിക്കും വീഴുന്നത്. ഈ ആനയെ കണ്ടെത്തുന്നത് ജിജോആയിരിക്കും. ജിജോയെ വെടിവയ്ക്കാന്‍ പഠിപ്പിച്ചത് വാസുവാണ്.
എല്‍ദോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോയിരുന്നത്. ജിജോയെ പിടികൂടിയത് കേസില്‍ കൂടുതല്‍ തെളിവുകള്‍ക്ക് വഴിയൊരുക്കും.