വയനാട്ടിൽ ദമ്പതികൾക്ക് നേരെ കാട്ടാനയാക്രമണം : ഭാര്യ മരിച്ചു - ഭർത്താവ് ഗുരുതരാവസ്ഥയിൽ

എ കെ ജെ അയ്യർ

വ്യാഴം, 28 മാര്‍ച്ച് 2024 (15:17 IST)
വയനാട്: വയനാട്ടിൽ ദമ്പതികൾക്ക് നേരെ നടന്ന കാട്ടാന ആക്രമണത്തിൽ ഭാര്യ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. വയനാട് - മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ വടുവൻചാൽ പരപ്പൻപാറയിലാണ് സംഭവം ഉണ്ടായത്.
 
കാട്ടുനായ്ക്ക കോളനി നിവാസി മിനിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ദമ്പതികൾ കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോകവെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഭർത്താവിന്റെ നില ഗുരുതരമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മേപ്പാടി, നിലമ്പൂർ എന്നിവിടങ്ങളിലെ ഫോറസ്ററ് ഓഫീസുകളിൽ നിന്ന് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്കു പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍