സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീനു എസ്
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (18:15 IST)
തദ്ദേശ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് കാലത്ത് വോട്ടിനെന്ന് പറഞ്ഞ് വീടിനുള്ളില്‍ കയറിയിരിക്കാനോ ഒന്നിനും പാടില്ല. അകലം പാലിച്ചുവേണം പ്രചരണം നടത്താന്‍. സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ഇത് നിര്‍ബന്ധമാണ്. വോട്ടര്‍ സ്ലിപ് പോലുള്ള കാര്യങ്ങള്‍ വോട്ടറുടെ കൈയില്‍ കൊടുക്കേണ്ട. വീടിനുമുന്നില്‍ വച്ചിട്ടുപോയാല്‍ മതിയെന്ന് നിര്‍ദേശത്തില്‍ പറയുന്നു. 
 
അതേസമയം തിരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കുന്നതിനു മുന്നോടിയായി ഡിജിപിയുമായി ഈ ആഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ചനടത്തും. ഒരു ബൂത്തില്‍ ഒരേ സമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article