ഓർത്തഡോക്‌സ് സഭ നിർദേശിച്ച സ്ഥാനാർത്ഥിയെ പത്തനംതിട്ട ഡിസിസി വെട്ടിനിരത്തി

എമിൽ ജോഷ്വ

വെള്ളി, 27 നവം‌ബര്‍ 2020 (18:13 IST)
പത്തനംതിട്ട ജില്ല പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിലേക്ക് ഓർത്തഡോക്‌സ് സഭ നിർദ്ദേശിച്ച സലിം പി ചാക്കോയെ ഡിസിസി പത്തനംതിട്ട ജില്ല നേതൃത്യം വെട്ടിനിരത്തി. 
 
നാല് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന സലിം പി ചാക്കോ ആർ എസ് പിയുടെ യുവജനവിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ എത്തിയത്. ഉമ്മൻചാണ്ടിയുടെ ഗ്രൂപ്പിൽ എത്തിയ സലിമിനെ സ്വന്തം ഗ്രൂപ്പ് നേതൃത്വം തന്നെയാണ് വെട്ടിയത് .
 
2010ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ഡിസിസി പ്രസിഡൻറ് ബാബു ജോർജ്ജിനെതിരെ ആയിരത്തിൽപരം വോട്ടുകൾക്കാണ് ഇതേ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സലിം പരാജയപ്പെട്ടത്. 
 
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള വിദേശമലയാളി പ്രമുഖനാണ് സലിം പി ചാക്കോയെ വെട്ടിനിരത്താൻ ഇറങ്ങിയത് എന്നാണ് പൊതുവിലുള്ള സംസാരം. ഈ വ്യവസായ പ്രമുഖന്റെ ബന്ധുവാണ് ഈ ഡിവിഷനിലെ യുഡിഎഫ്  സ്ഥാനാർത്ഥി. 
 
ഓർത്തഡോക്‌സ് സഭയുടെ നിർദ്ദേശത്തെ മറികടന്ന് ആണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ  രംഗത്ത് ഇറങ്ങിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍