കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച
കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ. കേരളത്തിലെവിടേയും ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണിത്.ഈദുല്‍ ഫിത്തര്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് ഹൈദരലി ശിഹാബ്തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍ക്കോട് ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര് എന്നിവര്‍ അറിയിച്ചു.
എന്നാല്‍ ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഇന്നാണ് ആഘോഷിക്കുന്നത്.