കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കാം; അവസാന തിയതി സെപ്റ്റംബര്‍ 18

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (11:54 IST)
ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കേരളത്തിലെ കോളജുകളില്‍ നിന്നും ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ചു. ''പ്രായം മനസ്സില്‍ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേര്‍ത്ത് നിര്‍ത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി'  എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങള്‍ ചിത്രീകരിക്കേണ്ടത്. കേരളത്തിലുള്ള അംഗീകൃത കോളജുകള്‍ക്ക് എന്‍ട്രികള്‍ അയയ്ക്കാം. വ്യക്തിഗതമായോ/ ഗ്രൂപ്പായോ ഷോര്‍ട്ട് ഫിലിം തയ്യാറാക്കി അയയ്ക്കാം. മികച്ച ചിത്രത്തിനുള്ള സമ്മാനത്തുക ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25000, 15000, 5000 എന്നിങ്ങനെയാണ്. അവസാന തീയതി സെപ്റ്റംബര്‍ 18 വൈകിട്ട് 5 മണി.
 
 [email protected] എന്ന മെയിലിലേക്കാണ് എന്‍ട്രികള്‍ അയക്കേണ്ടത്. മത്സരവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, നിബന്ധനകള്‍ എന്നിവ അടങ്ങിയ വിശദ നോട്ടിഫിക്കേഷന്‍ www.swd.kerala.gov.in ല്‍ ലഭ്യമാണ്. വിജയികള്‍ക്കുള്ള സമ്മാനദാനം അന്താരാഷ്ട്ര വയോജനദിനമായ ഒക്ടോബര്‍ 1 ന് നടക്കുന്ന സംസ്ഥാന തല പരിപാടിയില്‍ നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍