ഗ്രാമനഗര വ്യത്യാസങ്ങള്‍ ഇല്ലാതെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലാണ് നാട്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ഇവിടങ്ങളില്‍ വലിയ ഭക്തജന തിരക്കുകളാണ് ഉണ്ടായത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഇന്ന് നടക്കും. ഇപ്പോഴിതാ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ആരാധകര്‍ക്ക് ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുകയാണ്.
'വിഷാദയോഗങ്ങളിലെ ചങ്ങാതിയായി... പ്രണയ തുരുത്തുകളിലേക്കുള്ള വഴിയായി... ഒളിച്ചു കളിക്കുന്ന ബാല്യത്തിലെ കുസൃതിയായി... എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങളില്‍ കൃഷ്ണന്‍ നിറയട്ടെ. കൃഷ്ണാഷ്ടമി ആശംസകള്‍.',-കൂമന്‍, ട്വല്‍ത്ത് മാന്‍ ചിത്രങ്ങളുടെ രചയിതാവ് കെ.ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.