തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതുംകുഴിയിലെ വീട്ടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റ് പരിശോധ നടത്തുന്നു. ഇഡിയുടെ ബംഗളുരു യൂണിറ്റിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നത്. കർണാടക പൊലീസും സിആർപിഎഫ് സംഘവും ഇഡി സംഘാംഗങ്ങൾക്ക് ഒപ്പമുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ സംഘം ഇന്ന് രാവിലെ 9.30 ഒടെ മരുതുംഴിയിലെ ബിനീഷിന്റെ വീട്ടിലെത്തുകയായിരുന്നു.
കോടിയേരി ബാലകൃഷ്ണനും ഭാര്യയും ഇപ്പോൾ എകെജി സെന്ററിലെ ഫ്ലാറ്റിലാണ് താമസം. ബിനീഷുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയിഡ് നടത്തിയേക്കും എന്നാണ് വിവരം, ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിധിച്ചേക്കും. ബിനീഷിന്റെ ബിനാമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനാണ് റെയിഡ്.