വി എസിനെ അനുനയിപ്പിക്കാന്‍ യെച്ചൂരിയുടെ നേതൃത്വത്തില്‍ ശ്രമം

ശനി, 21 ഫെബ്രുവരി 2015 (13:03 IST)
സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയ വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ കേന്ദ്രനേതാക്കളുടെ ശ്രമം. സിപിഎം കേന്ദ്ര നേതാവായ സീതാറാം യെച്ചൂരി വി എസിനെ ഫോണില്‍ ബന്ധപ്പെട്ടു. വിഎസ് തിരികെ വേദിയില്‍ എത്തണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു എന്നാല്‍ വിഎസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നാണ് സൂചന.

തനിക്കെതിരായ പ്രമേയം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പുറത്തുവിട്ടത് അച്ചടക്കലംഘനമാണെന്നും ഇത് തെറ്റാണെന്ന് കേന്ദ്ര നേതൃത്വം ഏറ്റു പറയണമെന്ന് വി എസ് യെച്ചൂരിയോട് വി എസ് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ശേഷം വി എസ് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

അതിനിടെ മാധ്യമങ്ങളുട് സംസാരിക്കരുതെന്ന് കേന്ദ്ര നേതാക്കള്‍ വി എസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ .സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് വിഎസ് വേദി വിട്ടത്. അതിനിടെ പല വിശ്വസ്തരുമായി  വി എസ് കൂടികാഴ്ച നടത്തുന്നതായാണ് റിപ്പൊര്‍ട്ടുകള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക