ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്മാരുടെ യൂട്യൂബ് വീഡിയോകള്‍ക്ക് പൂട്ടുവീഴുന്നു. യൂട്യൂബിലെ ഇവരുടെ വീഡിയോകളില്‍ പലതും ഗതാഗത നിയമങ്ങള്‍ ലംഘിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസിന്റെ തീരുമാനം. യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതിയിലാണ് ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്. നിയമലംഘനകള്‍ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകേള്‍ യൂട്യൂബ് നീക്കം ചെയ്യും. യുട്യൂബ് പേജിന് പൂട്ടിടാനും സാധ്യതയുണ്ട്.