പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ്, ഒന്‍പത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം; ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ക്കെതിരെയുള്ള കേസ് ജാമ്യമില്ലാവകുപ്പ് പ്രകാരം, ആറ് വകുപ്പുകള്‍ ഇതൊക്കെ
ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പെടെ ആറ് വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ആര്‍.ടി.ഒ. ഓഫീസില്‍ 7,000 രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് പ്രധാന പരാതി. ഇതുപ്രകാരം പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒന്‍ന്‍പത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചുകയറിയതിന് ഒരുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 448 എന്നീ വകുപ്പുകള്‍ പ്രകാരവും ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പൊലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.