DYFI Unit Secretary Murder Case: പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകളും ഡി.വൈ.എഫ്.ഐ. കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയുമായ സൂര്യ പ്രിയ (24) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യപ്രിയ.
യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടില്‍ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.