കോണ്‍ഗ്രസ് ക്രിമിനലുകളെ തീറ്റിപ്പോറ്റുന്നു: എം സ്വരാജ്
കോണ്‍ഗ്രസ് ക്രിമിനലുകളെ തീറ്റിപ്പോറ്റുന്ന പാര്‍ട്ടിയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. കൂടെ കൊടിപിടിക്കുന്നവരെ കൊല്ലുന്ന നയമാണ് കോണ്‍ഗ്രസിന്റേത്. കെപിസിസി പ്രസിഡന്റിന്റെ ജില്ലയില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലടിക്കുകയാണന്നും സ്വരാജ് പറഞ്ഞു. 25 ന് ഡിവൈഎഫ്ഐ ഐജി ഓഫീസിലേക്ക് മാര്‍ച്ചു നടത്തുമെന്നും സ്വരാജ് പറഞ്ഞു.