അപകടം സംഭവിച്ചപ്പോൾ താനല്ല കാറോടിച്ചത് എന്നാണ് അർജുൻ ആദ്യമേ നൽകിയ മൊഴി, അതിൽ നിന്ന് അയാൾ മാറിയിട്ടുമില്ല. എന്നാൽ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്‌മി ഇതിന് വിപരീതമായായിരുന്നു മൊഴി നൽകിയത്. അതേക്കുറിച്ച് അർജുൻ വീണ്ടും വ്യക്തതവരുത്തുകയാണിപ്പോൾ.
കൊല്ലം വരെ വാഹനമോടിച്ചത് താനായിരുന്നു. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ ഇരുവരും ഷെയ്ക്ക് കുടിച്ചു. ശേഷം താന്‍ പിന്നിലെ സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നീട് വാഹനമെടുത്തത് ബാലു ചേട്ടനായിരുന്നു. ആ സമയം ലക്ഷ്മി ചേച്ചി നല്ല ഉറക്കത്തിലായിരുന്നു. പിന്നെ ബോധം തെളിഞ്ഞപ്പോള്‍ ആശുപത്രിയിലായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.