ഹൈദരാബാദ് സ്വദേശിയായ അനീഷ എന്ന പെണ്‍കുട്ടിയാണ് വിശാലിന്റെ വധു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, വെള്ളിയാഴ്ച ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും വിശാല്‍ വ്യക്തമാക്കി. വിവാഹ തിയതി ഫെബ്രുവരി രണ്ടിനു ശേഷം ആയിരിക്കുമെന്നും, ഔദ്യോഗികമായി തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും നടന്‍ പറഞ്ഞു.
വരലക്ഷ്‌മി ശരത്‌കുമാറിന് വിശാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ച് അറിയാമെന്നതരത്തിലുള്ള വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. അതേസമയം, വിശാലിന്റെ ഭാവി വധു ഹൈദരാബാദുകാരിയാണെന്ന വാര്‍ത്ത അദേഹത്തിന്റെ പിതാവ് ജി.കെ. റെഡ്ഡി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.