കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മൂന്നു തവണ രക്ഷപ്പെട്ടു; കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയില്‍

എ കെ ജെ അയ്യര്‍

തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (20:00 IST)
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മൂന്നു തവണ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവായ ഡ്രാക്കുള സുരേഷ് എന്ന സുരേഷ് വീണ്ടും പോലീസിന്റെ പിടിയിലായി. മൂന്നു ദിവസത്തിനിടെ മൂന്നു തവണയാണ് ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.
 
കോലഞ്ചേരി സ്വദേശിയായ ഇയാളെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് ഇയാള്‍ അവസാനമായി രക്ഷപ്പെട്ടത്. ഇരുപതിലേറെ മോഷണ കേസുകളില്‍ പ്രതിയായ സുരേഷിനെ പിടികൂടിയ മൂന്നു പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
 
ആദ്യ രണ്ട് തവണകളിലും അങ്കമാലി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നത്. പ്രതി വീണ്ടും വീണ്ടും രക്ഷപ്പെട്ടതോടെ പ്രത്യേക അന്വേഷണ സംഘം തന്നെ രൂപീകരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍