'ജനങ്ങളുടെ കാശ് ദുര്‍വിനിയോഗം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കില്ല'

ബുധന്‍, 16 ജൂലൈ 2014 (08:02 IST)
ജനങ്ങളുടെ കാശ് ദുര്‍വിനിയോഗം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇതിനായി ജനകീയ വിജിലന്‍സ് സെല്‍ രൂപവത്കരിക്കും. രാഷ്ട്രീയമുള്ള സാമൂഹിക സംഘടനയാണ് പുതുതായി രൂപവത്കരിച്ച അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി.
 
ഏത് രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ക്കും ഇതില്‍ അംഗമാകാം. താന്‍ നേതൃത്വം നല്‍കുന്ന പുതിയ സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്. പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ 10 ശതമാനം സംവരണം നല്‍കണമെന്നാണ് നിയമം. എന്നാല്‍ 7.6 ശതമാനം സംവരണം മാത്രമാണിതുവരെ നടപ്പാക്കിയിട്ടുള്ളത്. ഇതുപോലും നടപ്പാക്കാതെയാണ് സ്വകാര്യസ്ഥാപനങ്ങളില്‍ സംവരണം വേണമെന്ന് പറയുന്നത്. 
 
പിന്നാക്കവിഭാഗക്കാര്‍ക്ക് മാത്രമല്ല ബ്രാഹ്മണസമുദായത്തിലെ പാവപ്പെട്ടവര്‍ക്കും സഹായം ലഭ്യമാക്കുന്നതിന് സംഘടന മുന്നിട്ടിറങ്ങും. ഹരിതസേനയ്ക്ക് രൂപം നല്‍കുമെന്നും ജോര്‍ജ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക