കോടതിവളപ്പില്‍ തെരുവു നായയുടെ വിളയാട്ടം: മൂന്ന് പേര്‍ക്ക് പരിക്ക്

ഞായര്‍, 28 ഫെബ്രുവരി 2016 (11:24 IST)
തെരുവു നായ്ക്കളുടെ ആക്രമണം കോടതി വളപ്പിലും. ഫലമോ കടിയേറ്റ മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയിലായി. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കടിയേറ്റ സബ് കോടതി ജീവനക്കാരായ മിനു (32), കുഞ്ഞമ്മ (43), അഡ്വക്കേറ്റ് ക്ലര്‍ക്ക് ബിജു (37) എന്നിവരാണ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവിടെ തെരുവു നായകളുടെ ശല്യം രൂക്ഷമാണെന്ന് നേരത്തേ തന്നെ പരാതിയുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക