നേരത്തെ ഇരുവരുടേയും ബന്ധുക്കള്‍ നേപ്പാളിലേക്ക് പോയിരുന്നു. നേരത്തെ ഇവരോടൊപ്പമുണ്ടായിരുന്ന ഡോ അബിന്‍ സൂരിയെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് സൈന്യം രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. അബിനെ പ്രവേശിപ്പിച്ചിരുന്ന കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ഇര്‍ഷാദ്, ദീപക് എന്നിവരുടെ പേരുകള്‍ കണ്ടതിനാല്‍ ഇവര്‍ ചികിത്സയിലുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കള്‍. എന്നാല്‍ ഇരുവരെയും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്.