ദത്ത് വിവാദത്തില്‍ പരിശോധിക്കുന്നത് തന്റേയും കുഞ്ഞിന്റേയും ഡിഎന്‍എ സാമ്പിള്‍ ആണോയെന്ന് ഞാനെങ്ങനെ വിശ്വസിക്കുമെന്ന് അനുപമ. കുഞ്ഞിന്റേയും തന്റേയും സാംപിളുകള്‍ വെവ്വേറെ എടുത്തത് അട്ടിമറിനടത്താനാണെന്ന് അനുപമ ആരോപിക്കുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കാണിക്കുന്ന കുഞ്ഞിന്റെ സാംപിളാണ് അവര്‍ എടുക്കുന്നത്. ഇവര്‍ എന്റെ കുഞ്ഞിനെ തന്നെയാണോ കാണിക്കുന്നതെന്ന് ഞാനെങ്ങനെ വിശ്വാസിക്കുമെന്ന് അനുപമ പറയുന്നു.
അതേസമയം ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കും. കുഞ്ഞിന്റെ ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ CWC സ്വീകരിക്കും. ഈമാസം 30ന് ഫലം ഹാജരാക്കാനാണ് തിരുവനന്തപുരത്തെ കുടുകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇന്നലെയാണ് കുഞ്ഞിന്റെ ഡിഎന്‍എ സാമ്പില്‍ ശേഖരിച്ചത്. അനുപമയും ഭര്‍ത്താവ് അജിത്തും ഇന്നലെ ഉച്ചയ്ക്ക് രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി സാമ്പിള്‍ നല്‍കിയിരുന്നു.