ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ,ശബ്‌ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്‌ടിക്കാത്തതുമായ ഹരിത പടക്കങ്ങൾ മാത്രമെ ഉപയോഗിക്കാവു എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചിരുന്നു. ആശുപത്രികൾ,കോടതികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്‌ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.