നേരത്തെ സന്തോഷ് മാധവന്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിഇടപാട് കേസിലും കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ഈ കേസില്‍ അടൂര്‍ പ്രകാശിനെയും കുഞ്ഞാലിക്കുട്ടിയെയും കുറ്റവിമുക്തരാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തിരുന്നു.