സംവിധായകൻ ശശി ശങ്കർ അന്തരിച്ചു

ബുധന്‍, 10 ഓഗസ്റ്റ് 2016 (11:40 IST)
ദേശീയ അവാർഡ് ജേതാവായ പ്രശസ്ത സംവിധായകൻ ശശി ശങ്കർ അന്തരിച്ചു. കോട്ടയത്തെ വീട്ടിൽ അബോധാവസ്ഥയി കണ്ടെത്തിയ ഇദ്ദേഹത്തെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു മരണം. 
 
മിസ്റ്റർ ബട്ട്‌ലർ, കുഞ്ഞിക്കൂനൻ, നാരായം, ഗുരുശിധ്യൻ, സർക്കാർ ദാദ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഇദ്ദേഹം. തമിഴിൽ പേരഴകൻ, പഗഡൈ പഗഡൈ എന്നീ ചിത്രങ്ങളും ശശി ശങ്കർ സംവിധാനം ചെയ്തിട്ടുണ്ട്. 1993ൽ നാരയമെന്ന ചിത്രത്തിനായിരുന്നു ഇദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക