സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കും

ഞായര്‍, 10 ജൂലൈ 2016 (11:21 IST)
സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഭരണമാറ്റം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി നിയമിതനായേക്കും എന്നാണ് സൂചനകള്‍.
 
അതേസമയം, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ലെനിന്‍ രാജേന്ദ്രനെയാണ് പരിഗണിക്കുന്നത്. സംവിധാകയന്‍ ബി ഉണ്ണിക്കൃഷ്‌ണനെ ചലച്ചിത്രക്ഷേമ ബോര്‍ഡ് ചെയര്‍മാനായും നിയമിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക