മാധ്യമങ്ങളോട് അങ്ങനെ പറയാൻ മകളെ നിർബന്ധിച്ചത് ദിലീപ്, അതേകാര്യം ആവർത്തിച്ചതിൽ മഞ്ജുവിന് അമർഷം; വീട്ടിലിരുന്ന് വിവാഹം ലൈവായി കണ്ടു

ശനി, 26 നവം‌ബര്‍ 2016 (14:52 IST)
ദിലീപ് - കാവ്യ വിവാഹം നടന്നപ്പോൾ ആരാധകരും പ്രീയപ്പെട്ടവരും അന്വേഷിച്ചത് ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യരെ ആയിരുന്നു. വിവാഹം നടക്കുന്നുവെന്ന വിവരം മഞ്ജുവിന് നേരത്തേ അറിയാമായിരുന്നത്രേ. സൈറ ബാനു എന്ന ലൊക്കേഷനിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു. വിവാഹം അറിയാമായിരുന്ന മഞ്ജു ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും രാത്രി തന്നെ മുങ്ങി. പിറ്റേദിവസം രാവിലെ ടിവിൽ ലൈവായി ദിലീപ്- കാവ്യ വിവാഹം മഞ്ജു കണ്ടതായി സുഹൃത്തുക്കൾ പറയുന്നു.
 
1998ൽ താനും ദിലീപുമായുള്ള വിവാഹത്തിന് ആശംസകൾ നേരാനെത്തിയവർ തന്നെ ഇത്തവണയും എത്തിയതിൽ മഞ്ജു അടുത്ത സുഹൃത്തുക്കളോട് അമർഷം പ്രകടിപ്പിച്ചു. അച്ഛന്റെ വിവാഹത്തിൽ താൻ സന്തോഷവതിയാണെന്നും താൻ പറഞ്ഞിട്ടാണ് അച്ഛൻ വിവാഹം കഴിക്കുന്ന്തെന്നും ഇരുവരുടെയും മകൾ മീനാക്ഷി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ദിലീപ് നിർബന്ധിച്ച് പറയിച്ചതാണെന്ന് മഞ്ജു പറഞ്ഞതായാണ് വിവരം. ജീവിതവും അഭിനയും മനസ്സിലാക്കാൻ താൻ വൈകിപ്പോയെന്നും മഞ്ജു പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
സൈറ ബാനുവിന്റെ ഷൂട്ടിങ്ങ് മഞ്ജു മുടക്കിയില്ലെന്നും വാർത്തകൾ ഉണ്ട്. മഞ്ജുവിന്റെ പെരുമാറ്റത്തിലോ അഭിനയത്തിലോ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്ന് സെറ്റിലുള്ളവർ പറയുന്നു. തേസമയം വൈകുന്നേരത്തോടെ പൂര്‍ത്തിയാകേണ്ട ഷൂട്ടിങ് പുലര്‍ച്ചെയാണ് അവസാനിച്ചത്. ദിലീപ്- കാവ്യ വിവാഹത്തിന് ശേഷം മഞ്ജുവിനെ അനുകൂലിച്ച് #ISupportManju എന്ന ഹാഷ് ടാഗില്‍ ആയിരകണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ അനുകൂലിച്ച മീനാക്ഷി മാതൃത്വത്തിന്റെ വില അറിയാന്‍ പോകുന്നതേയുള്ളുവെന്നും മഞ്ജുവിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക