വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ കാണണമെന്ന് തടവുകാര്‍, പറ്റില്ലെന്ന് അധികൃതര്‍ - ദിലീപ് ഉറങ്ങുമ്പോള്‍ ജയിലില്‍ മമ്മൂട്ടിയുടെ ഹീറോയിസം!

തിങ്കള്‍, 17 ജൂലൈ 2017 (16:41 IST)
ദിലീപ് നായകനായ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമ കാണണമെന്ന ആഗ്രഹവുമായി ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലിലെ തടവുപുള്ളികള്‍. ഇന്നലെയാണ് തടവുപുള്ളികള്‍ ഇങ്ങനെയൊരു ആവശ്യവുമായി രംഗത്തെത്തിയത്.

തടവുകാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ സിനിമാ കാണാന്‍ അനുവദമുണ്ട്. ഇന്നലെ സിനിമാ പ്രദര്‍ശനം ഉണ്ടെന്നറിഞ്ഞ തടവുകാര്‍ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ കാണണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും ബന്ധപ്പെട്ടവര്‍ ആവശ്യം തള്ളി മമ്മൂട്ടി നായകനായ ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ഗ്രേറ്റ്ഫാദര്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും ദിലീപിനും ഇതേ കേസില്‍ റിമാന്‍ഡിലുള്ള മറ്റ് നാല് പ്രതികള്‍ക്കും സിനിമാ കാണാന്‍ അനുവാദം നല്‍കിയില്ല. ഇവര്‍ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും ഒഴിവാക്കാനായിരുന്നു പ്രതികള്‍ക്ക് സിനിമാ പ്രദര്‍ശനം നിഷേധിച്ചത്. സഹതടവുകാര്‍ സിനിമാ കാണാന്‍ പോയ സമയത്ത് ദിലീപ് ഉറങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക