ഗോസിപ്പ് കോളങ്ങളിൽ എന്നും നിറഞ്ഞ് നിന്നിരുന്നവരായിരുന്നു ദിലീപും കാവ്യാ മാധവനും. ഒരുപാട് തവണ മാധ്യമങ്ങളും മലയാളികളും ഇരുവരുടെയും വിവാഹം നടത്തിയതാണ്. 'പുലി വരുന്നേ' എന്ന് പലവട്ടം പറഞ്ഞ്, അവസാനം പുലി വരുമ്പോൾ ആരും വിശ്വസിക്കാതിരിക്കുന്ന ഒരു കഥയുണ്ട്. എന്നാൽ വിവാഹകാര്യം ദിലീപ് തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചതോടെ സംശയത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
മലയാളികൾ ആഗ്രഹിച്ചിരുന്ന ഒത്തുചേരൽ ആയിരുന്നു ഇതെന്ന് പറയാം. എന്നാണ് വിവാഹം, എന്ന് വരെ ആരാധകർ ചോദിച്ചു. ഒടുവിൽ പ്രതീക്ഷിച്ച ക്ലൈമാക്സ് എത്തിയപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്തത് ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവിനെയാണ്. 'ഇപ്പോഴാണ് മഞ്ജുവിനോട് കുറെയേറെ ബഹുമാനം തോന്നുന്നത്. അവരായിരുന്നു ശരി. അവർ ചെയ്തതായിരുന്നു ശരി. തന്നെ വേണ്ടാത്തവരുടെ ജീവിതത്തിൽ അധികപറ്റായി നിൽക്കുന്നതിനേക്കാൾ നല്ലത് ആ വഴിമാറികൊടുക്കൽ തന്നെയായിരുന്നു' എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
'മഞ്ജു, നിങ്ങളോട് ബഹുമാനവും സ്നേഹവും കൂടുന്നു. അതിജീവനത്തിന്റെ , മാന്യതയുടെ മാതൃക. സ്ത്രീ എന്ന നിലയില്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. 'ആരെങ്കിലും സഹോദരനെ കല്യാണം കഴിക്കുമോ. ഇന്നലെവരെ അങ്ങനെയായിരുന്നു. എന്തൊക്കെ ആയിരുന്നു ദിലീപേട്ടന് അച്ഛന്റെ സ്ഥാനം. എന്തായാലും മഞ്ജുവിനെ ദൈവം കാത്തുകൊള്ളട്ടെ'. എന്നും സോഷ്യൽ മീഡിയയിൽ വാർത്തകൾ തകൃതിയായി നടക്കുന്നുണ്ട്.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)