ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് തന്നെ മാറ്റരുതെന്ന് കണ്ണീരോടെ ഹൈക്കമാന്‍ഡിനോട് താന്‍ പറഞ്ഞിരുന്നുവെന്ന് ചാലക്കുടിയിലെ മുന്‍ എംപി കെപി ധനപാലന്‍. എന്നാല്‍ മണ്ഡലം മാറി മത്സരിച്ചാല്‍ ചാലക്കുടിയും തൃശൂരും പിടിക്കാമെന്ന് പാര്‍ട്ടി നേതൃത്വം തന്നെ ബോധ്യപ്പെടുത്തിയെന്നും പറഞ്ഞു.