കേരളത്തില്‍ 500 രൂപ നോട്ടുകൾ എത്തി; ഈ നോട്ട് എവിടെ നിന്ന് ലഭിക്കുമെന്ന് അറിയാമോ?!

തിങ്കള്‍, 21 നവം‌ബര്‍ 2016 (16:48 IST)
നോട്ട് ക്ഷാമത്തിന് അറുതിവരുത്തുന്നതിനായി കേരളത്തിൽ പുതിയ 500 രൂപ നോട്ടുകൾ എത്തി. പുതിയ 500 രൂപ നോട്ടുകൾ ഇന്നും നാളെയും എടിഎമ്മുകൾ വഴി വിതരണം ചെയ്യും. 500 രൂപ നോട്ടുകൾ എത്തുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് ഉറപ്പാണ്.

2000 രൂപയുടെ നോട്ടുകളാണ് മിക്ക എടിഎമ്മുകളിലും ലഭിക്കുന്നത്. ഇതുമൂലം ചില്ലറയില്ലാതെ ജനങ്ങൾ ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ 500 രൂപ നോട്ടുകൾ എത്തുന്നത് വിപണിയെ അടക്കം സഹായിക്കും. എന്നാല്‍ ഇന്നും ബാങ്കുകളിലും എടിഎമ്മുകളിലും തിരക്കിന് കുറവ് വന്നിട്ടില്ല.

അതേസമയം, അതത് ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളിൽ സമാഹരിച്ചിട്ടുള്ള അസാധു നോട്ടുകൾ 23നു മുൻപു റിസർവ് ബാങ്കിലെത്തിക്കാൻ ബാങ്കുകളോടു നിർദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക