സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വേണ്ട: ഡീന്‍ കുര്യാക്കോസ്

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (17:23 IST)
കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു ബിജെപിയും സിപിഎമ്മും രാഷ്ട്രീയ ഭീകരത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് തയാറാകണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.