ടിപി ചന്ദ്രശേഖരന്റെ മകന് വധ ഭീഷണി

ശ്രീനു എസ്
ചൊവ്വ, 20 ജൂലൈ 2021 (10:59 IST)
ടിപി ചന്ദ്രശേഖരന്റെയും കെകെ രമയുടെയും മകനായ അഭിനന്ദിന് വധ ഭീഷണി. പിജെ ആര്‍മിയുടെ പേരിലാണ് വധ ഭീഷണി കത്ത് വന്നത്. ആര്‍എംപി നേതാവ് എന്‍ വേണുവിനെയും വധിക്കുമെന്ന് കത്തില്‍ പറയുന്നു. സംഭവത്തില്‍ എന്‍ വേണു വടകര എസ്പിക്ക് പരാതി നല്‍കി. കെകെ രമയുടെ എംഎല്‍എ ഓഫീസിലാണ് കത്ത് വന്നത്.
 
അതേസമയം ഫേസ്ബുക്കിലെ പിജെ ആര്‍മി എന്ന ഗ്രൂപ്പുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പി ജയരാജന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വേണുവിനെ 100 വെട്ട് വെട്ടി തീര്‍ക്കുമെന്നും രമയ്ക്ക് മകനെ അധികകാലം വളര്‍ത്താനാകില്ലെന്നും കത്തില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article