മൂവാറ്റുപുഴയില്‍ കാറില്‍ ലോറിയിടിച്ച് രണ്ട് മരണം

ശനി, 10 മെയ് 2014 (09:40 IST)
മൂവാറ്റുപുഴ മണ്ണൂരില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കോട്ടയം കിടങ്ങൂര്‍ സ്വദേശി ജോര്‍ജ്‌ മാത്യു, തോമസ്‌ എന്നിവരാണു മരിച്ചത്‌. 
 
നിയന്ത്രണം വിട്ട ലോറി രണ്ടു കാറുകളില്‍ ഇടിച്ചാണ്‌ അപകടം ഉണ്ടായത്‌. മംഗലാപുരത്ത്‌ നിന്നു മീന്‍ കയറ്റി വന്ന ലോറി എംസി റോഡിലെ സ്ഥിരം അപകട മേഖലയായ മണ്ണൂര്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ടു കാറുകളില്‍ ഇടിക്കുകയായിരുന്നു.
 
പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്‌. മരിച്ച രണ്ടു പേരും രണ്ടു കാറുകളിലെ യാത്രക്കാരാണ്‌. 

വെബ്ദുനിയ വായിക്കുക