മാതാവ് മരിച്ചു ദിവസങ്ങൾക്കകം മകൻ സൈക്കിളിൽ നിന്ന് വീണു മരിച്ചു

Webdunia
ഞായര്‍, 29 ജനുവരി 2023 (11:28 IST)
വിഴിഞ്ഞം: മാതാവ് മരിച്ചു പതിനേഴാം നാൾ മധ്യവയസ്കനായ മകൻ സൈക്കിളിൽ നിന്ന് വീണു മരിച്ചു. കോട്ടുകാൽ പയറ്റുവിള മുന്നോട്ടുകോണം എൻ.കെ.ഭവനിൽ പരമേശ്വരൻ ആശാരിയാണ് മരിച്ചത്. പരമേശ്വരൻ ആശാരിയുടെ പിതാവ് സുന്ദരൻ ആശാരിയും സൈക്കിളിൽ നിന്ന് വീണാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സൈക്കിളിൽ പോകവേ വീടിനടുത്തുള്ള കനാലിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. 25 വർഷം മുമ്പ് പരമേശ്വരൻ ആശാരിയുടെ പിതാവ് സുന്ദരൻ ആശാരിയും സൈക്കിളിൽ നിന്ന് വീണാണ് മരിച്ചത്.
 
ഹൃദയസംബന്ധമായ അസുഖത്തിന് പരമേശ്വരൻ ആശാരി ചികിത്സയിലായിരുന്നു. ഭാര്യ എം.എൻ.ലതിക, മക്കൾ, നിധീഷ്, നീതു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article