സ്വപ്‌നാ സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയതായി കസ്റ്റംസ്

ശനി, 10 ഒക്‌ടോബര്‍ 2020 (15:08 IST)
സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതിയായ സ്വപ്‌നാ സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയതായി കസ്റ്റംസ് കണ്ടെത്തൽ.കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളര്‍ കടത്തിയതെന്നും കസ്റ്റംസ് പറയുന്നു
 
ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷന്‍ തുകയാണോ ഡോളറാക്കി വിദേശത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. അതിന്റെ ഭാഗമായി ചോദ്യം ചെയ്യൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്.എം.ശിവശങ്കറിനെ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ചോദ്യം ചെയ്യലിന് വിധേയനാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍