ഇന്നലെ ചോദ്യം ചെയ്‌തത് 11 മണിക്കൂർ, ശിവശങ്കറിനെ ഇന്നും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും

ശനി, 10 ഒക്‌ടോബര്‍ 2020 (08:07 IST)
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്‌തു. പ്രോട്ടോക്കോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്‌തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നും കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്.
 
സ്വപ്നയുമായുള്ള പണമിടപാട് സംബന്ധിച്ച എം.ശിവശങ്കറിന്‍റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ കസ്റ്റംസിന്റെ അന്വേഷണപരിധിയിലുണ്ട്. 2017-ൽ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ ഏജൻസികൾ അന്വേഷണം നടത്തുന്നത്.ഈന്തപ്പഴ വിതരണത്തിന്‍റെ മറവിൽ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍