മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിൽ ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു, ഉടൻ ചോദ്യം ചെയ്യും

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (08:56 IST)
നയതന്ത്ര ചാനൽ വഴി എത്തിയ മതഗ്രന്ഥങ്ങൾ പ്രോട്ടോകോൾ ലംഘിച്ച് ഏറ്റുവാങ്ങി വിതരണം ചെയ്തതിൽ മന്ത്രി കെ ടി ജലീലിനെതിരെ കസ്റ്റംസ് പ്രത്യേകം കെസെടുത്തു. നയതന്ത്ര പാഴ്സൽ വഴി എത്തുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.
 
നയതന്ത്ര ചാനൽ വഴി വന്ന മതഗ്രന്ഥങ്ങൾ സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തോടെ നിയമലംഘനം നടന്നു എന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. കേസ് അന്വേഷിയ്ക്കുന്നതിനായി സ്പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചു. മതഗ്രന്ഥങ്ങൾ വിതരനം ചെയ്ത കേസിൽ ഉടൻ കസ്റ്റംസ് കെടി ജലീലിനെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം എൻഐഎയ്ക്ക് നൽകിയ മൊഴി പരിശോധിച്ച ശേഷമായിരിയ്ക്കും കസ്റ്റംസ് ജലീലിനെ ചോദ്യം ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article