നേരത്തെ മന്ത്രി കെടി ജലീലിന്റെ മൊഴികൾ തൃപ്‌തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകളാണ് എൻഫോഴ്‌സ്‌മെന്റ് മേധാവി നിരസിച്ചത്. അതേസമയം സ്വർണക്കടത്ത് കേസിൽ വ്യാഴാഴ്‌ച്ച രാത്രിയും വെള്ളിയാഴ്‌ച്ചയുമായി മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രണ്ടു തവണ മൊഴിയെടുത്തതായാണ് വിവരം.