പന്ത്രണ്ടുകാരി പീഡിപ്പിക്കപ്പെട്ടു, അമ്മയോടൊപ്പം പരാതി നൽകാൻ സ്റ്റേഷനിലെത്തി; പിന്നീട് നടന്നത് ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ല

ചൊവ്വ, 4 ഏപ്രില്‍ 2017 (07:53 IST)
പൊലീസുകാർക്കെതിരെ പരാതികളും ആരോപണങ്ങളും ദിനംപ്രതി വർധിക്കുകയാണ്. ആരോപണ വിധേയരാകുന്നവർക്കെതിരെ സർക്കാർ അന്വേഷണവും പ്രഖ്യാപിയ്ക്കുന്നുണ്ട്. തൃശൂരിലും സമാനമായ സംഭവം നടന്നു. പീഡനത്തിനെതിരെ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും പൊലീസിന്റെ അപമാനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 
 
തൃശ്ശൂര്‍ എരുമപ്പെട്ടി പൊലീസ്റ്റേഷനിലാണ് സംഭവം. പീഡനത്തിനിരയായ പന്ത്രണ്ടുകാരിയേയും അമ്മയേയും അപമാനിച്ച സംഭവത്തില്‍ എഎസ്‌ഐ ടിഡി ജോസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കുന്ദംകുളം ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക