പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 36 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊതുജനം ലെയിനില്‍ ഏകന്‍ ഗാര്‍ഡന്‍സില്‍ ജിജോ ആണ് പൊലീസ് വലയിലായത്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധുവായ ജിജോ മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് അറിയിച്ചു. കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി.എ.പ്രമോദ് കുമാര്‍, മെഡിക്കല്‍ കോളേജ് സി.ഐ സി.ബിനുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.