ഒമ്പതു വയസ്സുള്ള കുട്ടിയെ പീഡി‌പ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

വ്യാഴം, 19 ജനുവരി 2017 (15:32 IST)
ഒന്‍പതു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മേനം‍കുളം ജംഗ്ഷനു സമീപം ലിനിവിഹാറില്‍ താമസം വിജയനാണു കഴക്കൂട്ടം പൊലീസ് വലയിലായത്.
 
കഴിഞ്ഞ ക്രിസ്മസ് അവധിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേക്കും ജ്യൂസും വാങ്ങി നല്‍കി നയത്തില്‍ ബാലികയെ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചത്. 
 
കഴക്കൂട്ടം പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.പ്രമോദ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം കഴക്കൂട്ടം സി.ഐ. എസ്.അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക