മദ്യപാനം; പിതാവ് മകനെ തലയ്ക്കടിച്ചു കൊന്നു

ചൊവ്വ, 14 മാര്‍ച്ച് 2017 (15:22 IST)
സ്വന്തം മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നതായി റിപ്പോര്‍ട്ട്. താഴെക്കോട് മുതിരമണ്ണ മരുതലയില്‍ പറങ്ങാടന്‍ നൌഷാദ് ബാബു എന്ന 35 കാരനാണു മരിച്ചത്. 
 
കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ വീടിന്‍റെ അടുക്കളയിലായിരുന്നു നൌഷാദ് ബാബുവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തിയിരുന്ന നൌഷാദ് ബാബു വീട്ടുകാരെ മര്‍ദ്ദിക്കുകയും വഴക്കുണ്ടാക്കുകയും പതിവായിരുന്നു.
 
സംഭവ ദിവസം നൌഷാദിന്‍റെ മാതാവും സഹോദരന്‍ ഹിദായത്തുള്ളയും വീട്ടിലുണ്ടായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ നൌഷാദ് അക്രമം തുടങ്ങിയപ്പോള്‍ സഹികെട്ട പിതാവ് മുഹമ്മദ് മുളവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 
 
നൌഷാദ് ബാബു രണ്ട് വിവാഹം കഴിച്ചെങ്കിലും മദ്യപാനവും ഉപദ്രവവും കാരണം ഭാര്യമാര്‍ രണ്ട് പേരും ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരിച്ച നൌഷാദ് ബാബു.

വെബ്ദുനിയ വായിക്കുക