തൃശൂരിലെ ഏങ്ങണ്ടിയൂരില്‍ വെട്ടേറ്റ് ചികിത്സയില്‍ ആയിരുന്ന സി പി എം പ്രവര്‍ത്തകന്‍ മരിച്ചു.
ഏങ്ങണ്ടിയൂർ കടപ്പുറം ചെമ്പൻവീട്ടിൽ ശശികുമാർ (44) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു മരണം.
ഞായറാഴ്ച രാത്രി ആയിരുന്നു ശശികുമാറിന് വെട്ടേറ്റത്. രാത്രി 12 മണിയോടെ ഏങ്ങണ്ടിയൂരിനടുത്ത് പൊക്കുളങ്ങര പാലത്തിന് സമീപത്തുവെച്ച് അക്രമികൾ ശശി കുമാറിനെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു.
ബൈക്കിൽ എടവിലങ്ങിലെ വീട്ടിലേക്ക് പോകുകമ്പോള്‍ ആയിരുന്നു ശശി കുമാറിന് വെട്ടേറ്റത്. ആക്രമണത്തിൽ ശശി കുമാറിന്‍റെ കാൽ തകര്‍ന്നിരുന്നു. തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയിരുന്നു. കേസിൽ ആറ് പ്രാദേശിക ബി ജെ പി പ്രവർത്തകരെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.