അഴിമതി, വിലക്കയറ്റം, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച എന്നിവയ്ക്കെതിരെ സംസ്ഥാനത്ത് ജനകീയ പ്രതിരോധം തീര്‍ക്കാന്‍ സി.പി.എം തയ്യാറെടുക്കുന്നു. ഓഗസ്റ്റ് 11 നാണ് മഞ്ചേശ്വരം താലൂക്ക് ഓഫീസു മുതല്‍ തലസ്ഥാന നഗരിയിലെ രാജ്ഭവന്‍ വരെയുള്ള 1000 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രതിരോധം തീര്‍ക്കുന്നത്.
റോഡിന്‍റെ പടിഞ്ഞാറു വശത്തായിരിക്കും പ്രതിരോധ ധര്‍ണ്ണ നടത്തുക. നാഷണല്‍ ഹൈവേയ്ക്ക് പുറമേ അങ്കമാലി മുതല്‍ തലസ്ഥാന നഗരിയിലെ കേശവദാസപുരം വരെയുള്ള എം.സി റോഡിലും പ്രതിരോധ ധര്‍ണ്ണ ഉണ്ടായിരിക്കും.
ഇതിനൊപ്പം വയനാട് ജില്ലയില്‍ 52 കിലോമീറ്ററും പാലക്കാട് ടൌണ്‍ മുതല്‍ ഷൊര്‍ണൂര്‍ കൊളപ്പുള്ളി വരെയുള്ള 72 കിലോമീറ്ററിലും ഇടുക്കിയില്‍ 75 കിലോമീറ്ററും പ്രതിരോധ ധര്‍ണ്ണ സംഘടിപ്പിക്കാനാണ് തീരുമാനം.