സി പി എം: ഒറിജിനലും ഡമ്മിയും തള്ളി

വെള്ളി, 16 ഒക്‌ടോബര്‍ 2015 (12:01 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവ ഒറിജിനല്‍ സ്ഥാനാര്‍ത്ഥിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രികകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള എട്ടാം വാര്‍ഡിലാണ് സംഭവം.
 
ഒറിജിനല്‍ സ്ഥാനാര്‍ത്ഥിയായി അനിതയും ഡമ്മിയായി ദിലീപും പത്രിക നല്‍കിയിരുന്നു. അടുത്തടുത്ത ദിവസങ്ങളിലാണ് ഇരുവരും പത്രിക നല്‍കിയതും. എന്നാല്‍ ഇരുവരെയും പിന്താങ്ങി പത്രികകളില്‍ ഒപ്പിട്ടത് ഒരാള്‍ തന്നെയായിരുന്നു - സി പി എം അര്‍ത്തുങ്കല്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ബാബു. ഇതാണു പത്രിക തള്ളാന്‍ കാരണമായത്.
 
ഇതോടെ ഇടതുജനാധിപത്യ മുന്നണിക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിയെ പിന്താങ്ങേണ്ട സ്ഥിതിയാണുള്ളത്. 

വെബ്ദുനിയ വായിക്കുക