സിപിഎം നേതാവിന്റെ കൊലപാതക കേസിലെ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (16:21 IST)
അഞ്ചൽ: സി.പി.എം നേതാവിന്റെ കൊലപാതക കേസിലെ പ്രതി 18 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം പിടിയിലായി. 2002 ജൂലൈ പതിനെട്ടിന് രാത്രി നടന്ന തടിക്കാട് എം.എ.അഷ്‌റഫിന്റെ കൊലപാതക കേസിലെ പ്രതി വെഞ്ചേമ്പ് ചേന്ദമംഗലത്തു വീട്ടിൽ സമീർഖാൻ ആണ് പിടിയിലായത്.
 
കൊലപാതകം കഴിഞ്ഞ ഉടൻ ഇയാൾ പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അന്ന് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന സമീർ ഖാൻ ഉൾപ്പെടെ പതിനാറു പേരാണ് അറസ്റ്റിലായത്. ഇയാൾ പിന്നീട് 2004 ൽ തട്ടിക്കാട്ടുള്ള എം.എ.അഷറഫ് സ്മാരകം കത്തിച്ച കേസിലും പ്രതിയായി അറസ്റ്റിലായി. പക്ഷെ അപ്പോഴും ഇയാൾ ജാമ്യം നേടി ഒളിവിൽ പോവുകയായിരുന്നു.
 
ഇയാളെ പിന്നീട് കോടതി 2010 ൽ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇയാൾ വെഞ്ഞാറമൂട് പുല്ലമ്പാറ കലുങ്കിൻമുഖത്തു താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article