കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 ഡിസം‌ബര്‍ 2022 (12:17 IST)
കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം അറിയിത്തശേഷം വിധി പ്രസ്താവന ചൊവ്വാഴ്ച്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. 
 
വെള്ളാര്‍ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാര്‍ (24) എന്നിവരാണ് പ്രതികള്‍. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവു നശിപ്പിക്കല്‍, ലഹരിമരുന്ന് നല്‍കി ഉപദ്രവം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊലപാതകം, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ക്ക് ഇരുവര്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി നല്‍കിയിരിക്കുന്നത്. പ്രതികള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ശിക്ഷ അനുഭവിക്കണമെന്നും കോടതിയുടെ പരാമര്‍ശങ്ങളില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍