തിരുവനന്തപുരത്ത് പത്തുവയസുകാരനെ തെരുവുനായ വീടിനുള്ളില്‍ കയറി കടിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 ഡിസം‌ബര്‍ 2022 (08:09 IST)
തിരുവനന്തപുരത്ത് പത്തുവയസുകാരനെ തെരുവുനായ വീടിനുള്ളില്‍ കയറി കടിച്ചു. വെമ്പായം നന്നാട്ടുകാവ് വട്ടവിള സ്വദേശി ബാബു-ആശാദേവി ദമ്പതികളുടെ മകന്‍ അദ്യത്യനെയാണ് തെരുവുനായ വീടിനുള്ളില്‍ കയറി കടിച്ചത്. പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. 
 
വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാരാണ് നായയെ ഓടിച്ചത്. ആദിത്യനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍