സിപിഎം പ്രവര്‍ത്തകരെ കേസുകളില്‍പ്പെടുത്താന്‍ ആസൂത്രിത ശ്രമമെന്ന് കോടിയേരി

വെള്ളി, 17 ജൂലൈ 2015 (14:13 IST)
സംസ്ഥാനത്തെ സി പി എം പ്രവര്‍ത്തകരെ കേസുകളില്‍ പ്രതിയാക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറിയെ പ്രതിയാക്കാന്‍ സി ബി ഐയെ ബി ജെ പി ചട്ടുകമാക്കുകയാണെന്നും കോടിയേരി ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖ നേതാക്കളെ രംഗത്തുനിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 26 സി പി എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 16 പേരെ കൊലപ്പെടുത്തിയത് ആര്‍ എസ് എസുകാരാണെന്നും എന്നാല്‍ ഇവയില്‍ ഒരു കേസില്‍ പോലും സി ബി ഐ അന്വേഷണമില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
 
യു എ പി എ പോലെയുള്ള കടുത്ത നിയമങ്ങള്‍ ചുമത്തിയിട്ടുമില്ല. സി പി എം കുടുംബങ്ങളില്‍പ്പെട്ട ചെറിയ കുട്ടികള്‍ പോലും അക്രമിക്കപ്പെടുന്നു. അതിനിടയിലും സി പി എം അക്രമം നടത്തുന്നുവെന്ന പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക