മോഡിക്കുപിന്നാലെ സിപി‌എമ്മും വൃത്തിയാക്കാന്‍ ഇറങ്ങി, ശുചിത്വകേരളം പദ്ധതിക്കു തുടക്കമായി

ശനി, 1 നവം‌ബര്‍ 2014 (14:03 IST)
ബാറില്‍ ചൊല്ലി യുഡി‌എഫില്‍ കടിപിടി നടക്കുന്നതിനിടെ കേരളത്തെ വൃത്തിയാക്കാന്‍ സിപി‌എമ്മിന്റെ ശുചിത്വ കേരളം പദ്ധതി തുടക്കമായി. പരിപാടിയുടെ തിരുവനന്തപുരത്ത് സിപി‌എം സ്മ്സ്ഥാന്‍ സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജഗതി കോര്‍പറേഷന്‍ മൈതാനത്തിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വളണ്ടിയര്‍മാര്‍ക്കൊപ്പം പിണറായിയും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

പരിപാടി ഇനി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനാണ് സിപി‌എമ്മിന്റെ പദ്ധതി. സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വപരിപാടികളില്‍ സഹകരിച്ചും സ്വന്തംനിലയില്‍ പദ്ധതികള്‍ നടപ്പാക്കിയും ശുചിത്വകേരളമെന്ന ലക്ഷ്യത്തിലെത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയ്ക്ക് നേതൃത്വം വഹിക്കുന്നത് സിപി‌എം ആണ്.

തിരുവനന്തപുരം നഗരത്തില്‍ കോര്‍പ്പറേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇവിടെ മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനംചെയ്യ്തു. ഡോ. തോമസ് ഐസക് എംഎള്‍എ. മന്ത്രി മഞ്ഞളാംകുഴി അലി, ശശി തരൂര്‍ എംപി, ബിജെപി നേതാവ് ഒ രാജഗോപാള്‍, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തുന്ന ശുചീകരണം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന ശുചീകരണ പദ്ധതികളില്‍ ക്രിയാത്മക പങ്കാളിയാകുന്നതൊടൊപ്പം ഈ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം മുന്‍കൈയെടുക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക