അതേസമറ്റം, സി പി എമ്മിന്റെ ഇന്നത്തെ മാര്‍ച്ചിന് ശേഷം ശേഷം പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിക്കാൻ പൊലീസ് ആലോചിക്കുന്നതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ വയൽനികത്തി ബൈപാസ് റോഡ് നിർമിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നാളെ നടത്താനിരിക്കുന്ന സമരം പരാജയപ്പെട്ടേക്കും. നിലവില്‍ ഇതുവരെ വയല്‍ക്കിളികളുടെ മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല.